![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJFytuJPyvo5E0g2pkkRKoCYftExOi02zh3C98YkOoPhX4DDety1SE7wQrKrkFwAhFYdWNTy3tlXnX1eUi2dCJzFtjfVpBYD83beSVipOGa1P-LYdeshOqmCGZ3kVcDJ8Y1Pmur1-3i04/s200/poster+of+Nidra+malayalam.jpg)
കഥാസാരം: മേനോന് രണ്ട് ആണ്മക്കള്. വിശ്വവും രാജുവും. ബിസിനസ്സുകാരനായ വിശ്വം വിവാഹിതനാണ്. കണ്ടു പിടുത്തങ്ങളുടെ ലോകത്താണ് രാജു. സ്നേഹനിധിയായ അമ്മയുടെ മരണം രാജുവിനെ മാനസികമായി തളര്‍ത്തുന്നു. ഒറ്റപ്പെടലുകളുടെയും മാനസിക സഘര്‍ഷങ്ങളുടെയും ലോകത്തിലൂടെ സഞ്ചരിക്കുന്ന രാജു. ഒരു മാനസിക രോഗിയായി ചിത്രീകരിക്കപ്പെടുന്നു. തന്റെ കളിക്കൂട്ടുക്കാരിയായ അശ്വതിയാണ് രാജുവിന് ഈ അവസ്ഥയിലെ ഏക ആശ്രയമാവുന്നത്. രണ്ടു പേരുടെയും സ്നേഹം മനസിലാക്കുന്ന വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്തുന്നു. രാജുവിന്റെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരുവുകള്ക്ക് എപ്പോഴും വിലങ്ങാവുന്നത്. കുടുംബത്തിലെ തന്നെ ചിലരുടെ കുറ്റപ്പെടുത്തലുകളും സമര്‍ദ്ദങ്ങളും രാജുവിന്റെ മാനസിക നില ചില സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടുത്തുന്നു. ഇത്തരം കുറ്റപ്പെടുത്തലുകളും സമര്‍ദ്ദങ്ങളും രാജുവിന്റെ രോഗാവസ്ഥയെ വര്‍ദ്ദിപ്പിക്കുമെന്ന മനോരോഗവിദഗ്ധന്റെ മുന്നറീപ്പുകളെ ചെവിക്കോളാത്ത വിശ്വത്തിന്റെയും വീട്ടിലെ മുറ്റുള്ളവകരുടെയും രാജുവിന്റെ സര്‍വ്വ കാര്യത്തിലുമുള്ള കടന്നു കയറ്റത്തില്‍ നിന്ന് രാജു ശക്തമായി പ്രതികരണം അവന്റെ മാനസിക നിയന്ത്രണം നഷ്ടമാക്കുന്നു. എല്ലാത്തരത്തിലുള്ള പ്രതിസന്ധികളിലും ഹൃദയം തുറന്നു സ്നേഹിക്കുന്ന അശ്വതി രാജുവിനെ സ്നേഹിക്കുന്നു. പൂര്‍ണ്ണമായും മാനസിക രോഗിയായ രാജുവിന്റെ കൂടെ മരണമെന്ന നിത്യമായ നിദ്രയില്‍ പുല്കുന്നതോടെ ചിത്രം പൂര്‍ണ്ണമാവുന്നു.
2 comments:
I Agreed with your Review.
I Agreed with your Review.
Post a Comment