September 30, 2010

ഒരു മഴ കുളിര്

മെയ്യ്‌ ഫ്ളവറിന്റെ ചുവപ്പിന്റെ സൌന്ദര്യം മായും മുമ്പ് വന്നെത്തിയിരുന്ന മഴ മേഘങ്ങള്‍. സ്കൂള്‍ യാത്രകളില്‍കുട കെട്ടി വെയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റാപ്പില്‍ നിന്ന് വീഴുന്ന വെള്ള തുള്ളികള്‍ അല്‍പ്പം കുടിച്ചിറക്കുമ്പോള്‍നല്ല മധുരമായിരുന്നു. വെള്ളം കെട്ടികിടക്കുന്ന ഒരു സ്ഥലവും ഒഴിവാക്കാതെ ചെറിയ കുഴികളിലും ചാലുകളിലുംചവിട്ടി നടക്കുമ്പോള്‍ എന്തൊരു സന്തോഷമാണ്. യാത്രയില്‍ കുട്ടികകളായ ഞങ്ങള്‍ പൂര്‍ണ്ണ സ്വതന്ത്യ്രംഅനുഭവിക്കുന്നത്. വീട്ടിലോ സ്കൂളിലോ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ മഴ നനഞ്ഞൊരു ആസ്വാദനം സാധിക്കില്ല. പുല്‍പറമ്പിലെ പാടത്ത് വെള്ളം കയറുന്നതും കാത്ത് പ്രാര്‍ത്ഥനയോടെ ഓരോ കാലടിയും വെയ്ക്കുമ്പോള്‍സ്കൂളിലെ ഇടുങ്ങിയ മുറിയില്‍ നനഞ്ഞു ഒട്ടിയ വസ്ത്രവുമിട്ട് ഇരിക്കേണ്ടതിന്റെ വിഷമത്തിലാവും. അതുവരെകളിച്ചതിന് ഒരു കുറ്റവും ഇല്ലെന്ന രീതിയില്‍ മഴ നശിച്ച മഴ എന്ന് പറഞ്ഞ് നമ്മുടെ ഭാഗം ശുദ്ധം.
മഴക്ക്
കനം കൂടിയാല്‍ മലയോരത്ത് എവിടെയെങ്കിലും ഉരുള്‍പൊട്ടല്‍ വരും. ചുറ്റുപാടുമുള്ള വയലുകളുംഅങ്ങാടികളും വെള്ളത്തിനടിയില്‍. സ്കൂളുകള്‍ക്ക് അവധി. പിന്നെ പാണ്ടി കളിയുടെ വരവാണ്. വാഴത്തോട്ടങ്ങള്‍ക്ക് ഒരു ഭീഷണിയായി. ഞങ്ങള്‍ വെള്ളത്തിന്റെ അടിയിലൂടെ കത്തിയുമായി എത്തും. വാഴത്തോട്ടങ്ങളുടെ ഉടമസ്ഥര്‍ പലപ്പോഴും പറ്റുന്ന രീതിയില്‍ നല്ല കുലകളും മറ്റു കൃഷികളിലുമുള്ള ഫലങ്ങള്‍ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. ബാക്കി ഉള്ളതിന് കാവലിരിക്കും. വെള്ളത്തിന്റെ മുങ്ങാന്‍ കുഴി ഇട്ട് വഴയുടെകടക്കല്‍ കത്തിവെച്ച് കുറച്ച് മാറി നില്‍ക്കും. അല്‍പ്പം കഴിയുമ്പോള്‍ വാഴ സാവധാനം മറിഞ്ഞു വീഴുമ്പോള്‍വലിച്ചെടുത്ത് ശീമകൊന്നയുടെ തണ്ട് വാഴ തടയില്‍ തുളച്ച് കയറ്റി നിര്‍മ്മിക്കുന്ന പാണ്ടികളില്‍ സ്ളീപ്പറും സെമിസ്ളീപ്പറും എല്ലാം ഉണ്ട്. പാണ്ടിയില്‍ കിടന്ന് പോകുന്നതും നിന്നും ഇരുന്നും പോകുന്നതും ഒറ്റ തടയില്‍ നീന്തിമറ്റുള്ളവരുടെ പാണ്ടി കയറി പറ്റുന്ന നുഴഞ്ഞു കയറ്റക്കാരും ഗള്‍ഫുക്കാരുടെ ബോട്ടുകളും നാട്ടിലെട്രൈവര്‍മാരുടെ ടൂബുകളും എല്ലാം വെള്ള പൊക്ക കളിലിലെ സ്ഥിരം കാഴ്ചകള്‍.
വെള്ളം
കയറിയാല്‍ പിന്നെ കോലു കുത്തി വെള്ളത്തിന്റെ ജല വിധാനം രേഖപ്പെടുത്തുക എന്നത് ചിലരുടെകുത്തകയാണ്. അതിന്റെ പിന്നില്‍ ചില മടിയന്‍ കഥകളുമുണ്ട്. സ്കൂള്‍ നാളെ തുറക്കുമോ അതോ കൂടുതല്‍നീളുമോ എന്നത് കണക്കാക്കുന്നത് വെള്ളത്തിന്റെ കയറ്റവും ഇറക്കവും നോക്കിയിട്ടാണ്. രാത്രികളില്‍ വെള്ളംകയറിയ ഏതെങ്കിലും പറമ്പിലും കയറ്റി പാണ്ടി നിര്‍ത്തി പോകും. പക്ഷേ രാത്രിയില്‍ വെള്ളം ഇറങ്ങി പോകും. ഏറെ വിഷമത്തോടെ വെള്ളം ഇറങ്ങി പോയ പാടത്തെ നോക്കി നില്‍ക്കുന്ന കുട്ടികളുടെ വിഷമം. പോയ വെള്ളപൊക്കത്തെ ഓര്‍ത്തായിരിക്കില്ല. സ്ക്കൂളില്‍ പോകുന്നതിനെ കുറിച്ചായിരിക്കും.

No comments: