September 30, 2010

തെരഞ്ഞെടുപ്പും തിരഞ്ഞു നടപ്പും

തെരഞ്ഞെടുപ്പ് ഇന്ന് നാളെ എന്നതു പോലെ വരും. സ്ഥനാര്‍ത്ഥികള്‍ വോട്ടര്‍മാരെ തേടി നടപ്പും തുടങ്ങി. പന്ത്രണ്ടാം വര്‍ഡില്‍ മതേതര വാദികളും മതമൌലിക വാദികളും പരസ്പരം കൊമ്പു കോര്‍ക്കുമ്പോള്‍, മതമില്ലാത്ത ജീവന് വലിയ വില ലഭിക്കാന്‍ ഇടയില്ല. പ്രശ്നം വലിയ തന്ത്രപരമായി നേരിടാന്‍ ജനാതിപത്യ അവസരവാദികളുടെ ശ്രമത്തെ. പ്രവാസിയുടെ വയറ്റത്തടിച്ച് വികസനം കൊണ്ടു വരുമെന്ന വാഗ്ദാനവുമായി രംഗത്ത് വരുന്ന ജനത്തിന്റെ സ്വന്തക്കാരും.

ജനത്തിന്റെ മദ്ധ്യസ്ഥ ശ്രമങ്ങലില്‍ എല്ലാം ഞങ്ങള്‍ മാത്രമേ കാര്യങ്ങള്‍ക്കും കയ്യൂക്കിനും പറ്റൂവെന്ന നിലപ്പാടില്‍ വോട്ടു തെണ്ടുന്ന മനുഷ്യാവകാശക്കാരും ഗോദയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ജനം ഭയത്തിന്റെയും പണത്തിന്റെയും ജനാതിപത്യത്തിന്റെയും നടുവില്‍ നട്ടം തിരിയുന്നു.

ലരുറെയും കണ്‍ഫ്യൂഷന്‍ വോട്ടാര്‍ക്കു നല്‍ക്കുമെന്നതിലല്ല. ആരു പരാജയപ്പെട്ടാലും ജനം വലയും എന്നതിലാണ്. പണ്ട് ജനാതിപത്യ പാര്‍ട്ടികള്‍ ജയിച്ചാലും തോറ്റാലും ജനത്തിന് വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പക്ഷേ കഥ മാറിയിരിക്കുന്നു. പാര്‍ട്ടി പറഞ്ഞ് വോട്ടു ചെയ്താല്‍ ഫിത്വറുസക്കാത്തും ഒളിയത്തും പ്രവാസിയുടെ സഹായങ്ങളും എല്ലാം കിട്ടാക്കനിയാവും. അടിപിടി വ്യവഹാരങ്ങള്‍ക്ക് പഞ്ചായത്തിന് ആളെ കിട്ടാന്‍ നാടുമാറി പോകേണ്ടി വരും.
പൊറ്റശ്ശേരിയിലെ ഒരു പറ്റം ചെറുപ്പക്കാര്‍. വിവാദമായി മാറിയിരിക്കുന്നു. പ്രശ്നം കളിയാണെങ്കിലും കളിയായി തളാവുന്നതല്ല. ലളിതവും സുന്ദരവുമാണ്. കളിസ്ഥലമാണ് അവരുടെ പ്രശ്നം. പ്രശ്ന പരിഹാരത്തിന് സമര്‍ദ്ദ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണിവര്‍. സ്ഥനാര്‍ത്ഥികളുമായി സംസാരിക്കുക വോട്ടിന്റെ ഗതിവിഗതികളെ കുറിച്ച് ചര്‍ച്ചകള്‍ എല്ലാം പൊടിപൊടിക്കുമ്പോഴും ഭൂമി എവിടെ കണ്ടെത്തുമെന്ന ചോദ്യം അവശേഷിക്കുന്നു. പാതാളത്തില്‍ കണ്ടെത്താമെന്ന് അരും ഇതുവരെയും പുറത്ത് പറഞ്ഞിട്ടില്ല. വയലില്‍ കണ്ടെത്തിയാല്‍ വെട്ടിനിരത്തലുക്കാര്‍ എത്തുമെന്നതും പണക്കാരായാല്‍ അവര്‍ക്കും പ്രശ്നമില്ല എന്നതും മാത്രമാണ് ഏറെ ആശ്വാസം പകരുന്ന വാര്‍ത്ത.
ആരു ജയിക്കുമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. ആര്‍ക്കായാലും ഭൂരിപക്ഷം കുറയും. ചോറിന് ആളു കൂടിയാല്‍ വറ്റിന്റെ എണ്ണം പിടിക്കാന്‍ സുഖമായി.                      (തുടരും................ )

1 comment:

Joker said...

പല പാരഗ്രാഫുകളും ആവര്‍ത്തിക്കുന്നുണ്ട്.തിരുത്തും എന്ന് കരുതുന്നു.

===================================
“പണ്ട് ജനാതിപത്യ പാര്‍ട്ടികള്‍ ജയിച്ചാലും തോറ്റാലും ജനത്തിന് വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു“

ഈ പ്രസ്ഥാവനയുടെ അര്‍ഥം ശരിക്ക് പിടി കിട്ടിയിട്ടില്ല.മനുഷ്യാവകാശക്കാരയാലും, തീവ്രവാദികളായാലും ഇവരെല്ലാം ജനായത്ത മാര്‍ഗ്ഗത്തിലൂടീയാണ് ജനങ്ങളുടെ മുമ്പില്‍ എത്തുന്നത് എന്ന് മനസ്സിലാക്കണം.മാവോയിസ്റ്റുകളോട് പോലും ജനാധിപത്യത്തില്‍ പങ്കാളികളാകാന്‍ അധികാരികള്‍ ആവശ്യപ്പെടുന്ന കാലമാണിതെന്ന് ഓര്‍ക്കേണ്ട്റ്റതുണ്ട്.
അരിവിതരണം , ബലി ദാനം എന്നിവയിലൂടെയൊക്കെ ജനങ്ങളെ കൈയിലെടുക്കാന്‍ ജമാ അത്തെ ഇസ്ലാമി ശ്രമിച്ചു എന്നാണ് ബ്ലോഗര്‍ പറയുന്നത്. അധികാരത്തില്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ പദ്ദതികള്‍ പലതും നടപ്പിലാക്കുമ്പോള്‍ തങ്ങള്‍ക്ക് അത് അടുത്ത തെരെഞ്ഞെടുപ്പില്‍ മുതല്‍ കൂട്ടാകാന്‍ പറ്റും വിധത്തില്‍ പദ്ദതികള്‍ ആസൂത്രണം ചെയ്യാറുണ്ട്.അത് പൊതുജനത്തിന്റെ പണമാണ്. എന്നാല്‍ ജമാ അത്ത് ഉപയോഗിക്കുന്നത് അവരുടെ തന്നെ പണമാണ്.ജമാ അത്ത് , എസ് ഡി പി ഐ പോലുള്ള ചെറിയ സംഘങ്ങള്‍ക്കും ജനായത്ത തെരെഞ്ഞെടുപ്പ് പ്രക്രിയയയില്‍ പങ്കാളികളാകാം. അതിന്റെ വിജയവും ഭാവിയും കാലം തീരുമാനിക്കും എന്ന് മാത്രം. കാക്ക തൊള്ളായിരം പാര്‍ട്ടികള്‍ കേരളത്തില്‍ ഇതീനു മുമ്പ് കടന്ന് പോയിട്ടുണ്ട്. നിരന്തരം വര്‍ഗ്ഗീയ വല്‍ക്കരണത്തിനും , അഴിമതിക്കും കൂത്തരങ്ങാവുന്ന രാഷ്ട്രീയ രംഗം ഇത്രയും വഷളാക്കിയതിന് പിന്നില്‍ സജീവമായ താങ്കള്‍ പറയുന്ന മതേതര ജനാധിപത്യ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ട്. ജനം ഇതില്‍ ഒരു ബദല്‍ ആഗ്രഹിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണ്ടുള്ളതില്‍ നിന്നും വ്യത്യസ്ഥമായി മുക്കാല്‍ ചക്രത്തിന്റെ ഏര്‍പ്പാടല്ലാത്തതിനാല്‍ ഇനിയും അഴിമതി കഥകള്‍ കൂടുക മാത്രമേ ചെയ്യൂ. ജമാ അത്ത് ആയാലും , എസ് ഡി പി എഇ ആയാലൂം ജനാധിപത്യ ഭൂമികയില്‍ ജനായത്ത പ്രക്ര്യികള്‍ക്ക് അപ്പുറം അവര്‍ക്ക് പലതും സാ‍ാധ്യമാണ് എന്ന വാദം അടിസ്ഥാനമുള്ളതല്ല. അവര്‍ക്കും ഈ ജനാധിപത്യത്തില്‍ സ്ഥാനങ്ങളുണ്ട്. വര്‍ഗ്ഗീയവുംവിഭാഗീയവുമായ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജ്നാധിപ്ത്യത്തില്‍ ഇടങ്ങളുണ്ട്. അവ ജനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. ഈ തെരെഞ്ഞെടുപ്പില്‍ ജനം കക്ഷി രാഷ്ട്രീയം മറന്ന് ജന ക്ഷേമ രാഷ്ട്രീയം ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ പക്ഷം.

വെറും ഹിന്ദു വോട്ടുകള്‍ക്ക് കൊണ്ട് ഹിന്ദുക്കള്‍ക്കോ , മുത്സിം വോട്ട് കൊണ്ട് മുസ്ലിംഗള്‍ക്കോ വിജയിക്കാന്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യമല്ല. ഇടകലര്‍ന്ന നമ്മുടെ നന്മ നിറഞ്ഞ സാമൂഹ്യാന്തരീക്ഷം മതത്തിന്റെ നിറം ചാര്‍ത്തി കുളം കലക്കുന്നത് ആര്‍ക്കും ഭൂഷണമല്ല.ഒന്നും ആരുടെയും കുത്തകയുമല്ല. ഇത്രയും സൂചിപ്പിക്കുന്നു.