October 1, 2010

യവനിക ഉയരുന്നു. മദ്ദളം കൊട്ടി തുടങ്ങി.

രംഗത്ത് ഒരു അചഛനും മകനും തമ്മിലുള്ള വാക്ക് പയറ്റാണ്. തന്നെ അനുസരിക്കാത്ത മകനെ ശാസിക്കുന്ന പിതാവ്. എതിര്‍ക്കുന്ന മകന്റെ നേരെ കൈ വീശി അടിക്കുന്ന ഭര്‍ത്താവിനെ കരച്ചിലേടെ തടയാനെത്തുന്ന ഭാര്യ. നാടകം തുടരുകയാണ് കണ്ണീര്‍ സീരിയലുകള്‍ കണ്ടു മനം മടുത്ത നമ്മുക്ക് കഥയുടെ ഗതിവികതികള്‍ മനസിലാക്കാന്‍ നാടകം മുഴുവന്‍ കാടണേണ്ട എന്ന് നമ്മുക്ക് വീമ്പു പറയാം.
കഥ ഇതുവരെയാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്. എന്ത് കഥ എന്നു ചോദിക്കരുതത്. തെരഞ്ഞെടുപ്പാണോല്ലേ മൊത്തത്തില്‍ പ്രശ്നം. സ്ഥനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും ജയത്തെ ഭയമായി തുടങ്ങിയിരിക്കുന്നു. 12,13 വാര്‍ഡുകളില്‍ മത്സരിക്കുന്ന  സ്ഥനാര്‍ത്ഥികള്‍. ഹമീദ്, ശംസു, ബാവ, റാഫി, ലീല, ഗീത തുടങ്ങി ഗോദയില്‍ ഇറങ്ങാന്‍ എനിയും സാദ്ധ്യതയുള്ള സ്വതന്ത്രന്മാരും കുടിയാക്കുമ്പോള്‍ ജന പെരുപ്പം കൂടാതിരുന്നത് മോശമായി എന്ന് ഒരു നിമിഷം തോന്നി പോകും.
12,13 വാഡുകളില്‍ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ എന്തു വികസനം സംഭവിച്ചു എന്നു ചോദിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. പ്രതികരിക്കാനും സമര്‍ദ്ദ തന്ത്രങ്ങള്‍ക്കും ജനങ്ങളെ പ്രാപ്തരാക്കി എന്നത് മാത്രമായിരിക്കും. എല്ലാ വികസനത്തിനും പിന്നില്‍ ജനത്തിന്റെ നിലവിളികളുണ്ട്. യു.ഡി.എഫ് മുമ്പു എന്താണ് ചെയ്തത് എന്ന് ചോദിച്ചാല്‍ അതിലും ഉത്തരത്തിന് മാറ്റം ഉണ്ടാവാന്‍ ഇടയില്ല.
ഈ സമയത്താണ് പുതിയതിനെ കുറിച്ച് പലരും ചിന്തിക്കുന്നത്. മോശം പറയാന്‍ പറ്റുമോ. പുതിയ ചിന്തകള്‍ ആരു ചിന്തിച്ചാലും. പുതിയ ചിന്താഗതിക്കാരുടെ വോട്ടില്‍ കയറിയവരെ നിയന്ത്രിക്കാന്‍ പറ്റാത്തവര്‍ക്ക് സ്വന്തം പ്രതിനിധിയെ എങ്കിലും അനുസരിപ്പിക്കാന്‍ പറ്റിയാല്‍ നല്ലത്. പണ്ടും ഇവര്‍ക്കു ജനങ്ങളുടെ മുന്‍മ്പില്‍ പതറിയതാ. ഇവരു ഒത്തിരി ജനസേവന പ്രവ
ര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അതു ഇല്ല എന്നു നമ്മള്‍ പറയുന്നത് കുറ്റമാണ്. ആടിനെ കൊടുത്തു. അടുത്ത വര്‍ഷം ആ ആടിന്റെ ഒരു കുഞ്ഞിനെ കമ്മറ്റിക്ക് തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയില്‍ നല്‍കി. എന്നാല്‍ ആടു പെറ്റു കുഞ്ഞിനേയും തള്ളയെയും വിറ്റു കാശാക്കി പുള്ളി പ്രസ്ഥാനവും മാറി. നിങ്ങളെ കാണുന്നതേ ദേഷ്യമാണെന്ന് പറഞ്ഞു.
അല്ലെങ്കിലും എന്തെങ്കിലും ചെയ്താല്ലേ പ്രശ്നമുള്ളു. ഓണമായാല്‍ കിറ്റുകളുടെ കാലമാണ്. മതമൈത്രിക്ക് വേണ്ടി. ചില കിറ്റുകള്‍ ജനസേവനത്തിനായി കൊടുത്തു. ആണ്ടില്‍ കൊടുത്താലും ആണ്ടിന് കൊടുത്താലും പ്രശ്നാമായി. കിറ്റുകളുടെ കഥ പറയുമ്പോള്‍ ഒരു തമാശ വീട്ടു പടിക്കല്‍ ഒരു കിറ്റുമായി ഒരു കുട്ടി എന്താ മോനേ ഇത് എന്ന് ചോദിച്ച് വീട്ടുക്കാരി കിറ്റ് വാങ്ങി. പിന്നാലെ വരുന്നു വീണ്ടും കിറ്റുമായി ഒരു കുട്ടി. വീട്ടുക്കാരി പറഞ്ഞു കിട്ടിയതാ. പക്ഷേ കുട്ടി വിട്ടില്ല. അതു നിങ്ങളു പ്രശ്നമാക്കണ്ട ഇത് ഗഫൂറു മാഷിന്റെ കിറ്റും മാറ്റോന്‍ തന്നത് ഹല്‍ഖന്റെതുമാണെന്ന്. കുട്ടിയുടെ വിവരണത്തില്‍ തൃപ്തിയില്ലാത്ത മട്ടില്‍ വീട്ടുക്കാരി ചോദിച്ചു. അല്ല ആരാ ഈ ഗഫൂറുമാഷും ഹല്‍ഖ താത്തീം. ഓല്ലു വല്ലാത്ത പൈസക്കാരു തന്നെ. സങ്കതി ലിസ്റ് മാറി കൊടുത്തതാണെങ്കിലും നിങ്ങളെ അറിയാത്ത നിങ്ങളറിയാത്ത ഇവരുടെ വോട്ടും വീഴണം പെട്ടിയില്‍ എന്നാലെ സങ്കതി പാളാതെ കരകയറൂ.                    (തുടരും................ )

No comments: