September 30, 2010

തെരഞ്ഞെടുപ്പും തിരഞ്ഞു നടപ്പും

തെരഞ്ഞെടുപ്പ് ഇന്ന് നാളെ എന്നതു പോലെ വരും. സ്ഥനാര്‍ത്ഥികള്‍ വോട്ടര്‍മാരെ തേടി നടപ്പും തുടങ്ങി. പന്ത്രണ്ടാം വര്‍ഡില്‍ മതേതര വാദികളും മതമൌലിക വാദികളും പരസ്പരം കൊമ്പു കോര്‍ക്കുമ്പോള്‍, മതമില്ലാത്ത ജീവന് വലിയ വില ലഭിക്കാന്‍ ഇടയില്ല. പ്രശ്നം വലിയ തന്ത്രപരമായി നേരിടാന്‍ ജനാതിപത്യ അവസരവാദികളുടെ ശ്രമത്തെ. പ്രവാസിയുടെ വയറ്റത്തടിച്ച് വികസനം കൊണ്ടു വരുമെന്ന വാഗ്ദാനവുമായി രംഗത്ത് വരുന്ന ജനത്തിന്റെ സ്വന്തക്കാരും.

ജനത്തിന്റെ മദ്ധ്യസ്ഥ ശ്രമങ്ങലില്‍ എല്ലാം ഞങ്ങള്‍ മാത്രമേ കാര്യങ്ങള്‍ക്കും കയ്യൂക്കിനും പറ്റൂവെന്ന നിലപ്പാടില്‍ വോട്ടു തെണ്ടുന്ന മനുഷ്യാവകാശക്കാരും ഗോദയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ജനം ഭയത്തിന്റെയും പണത്തിന്റെയും ജനാതിപത്യത്തിന്റെയും നടുവില്‍ നട്ടം തിരിയുന്നു.

ലരുറെയും കണ്‍ഫ്യൂഷന്‍ വോട്ടാര്‍ക്കു നല്‍ക്കുമെന്നതിലല്ല. ആരു പരാജയപ്പെട്ടാലും ജനം വലയും എന്നതിലാണ്. പണ്ട് ജനാതിപത്യ പാര്‍ട്ടികള്‍ ജയിച്ചാലും തോറ്റാലും ജനത്തിന് വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പക്ഷേ കഥ മാറിയിരിക്കുന്നു. പാര്‍ട്ടി പറഞ്ഞ് വോട്ടു ചെയ്താല്‍ ഫിത്വറുസക്കാത്തും ഒളിയത്തും പ്രവാസിയുടെ സഹായങ്ങളും എല്ലാം കിട്ടാക്കനിയാവും. അടിപിടി വ്യവഹാരങ്ങള്‍ക്ക് പഞ്ചായത്തിന് ആളെ കിട്ടാന്‍ നാടുമാറി പോകേണ്ടി വരും.
പൊറ്റശ്ശേരിയിലെ ഒരു പറ്റം ചെറുപ്പക്കാര്‍. വിവാദമായി മാറിയിരിക്കുന്നു. പ്രശ്നം കളിയാണെങ്കിലും കളിയായി തളാവുന്നതല്ല. ലളിതവും സുന്ദരവുമാണ്. കളിസ്ഥലമാണ് അവരുടെ പ്രശ്നം. പ്രശ്ന പരിഹാരത്തിന് സമര്‍ദ്ദ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണിവര്‍. സ്ഥനാര്‍ത്ഥികളുമായി സംസാരിക്കുക വോട്ടിന്റെ ഗതിവിഗതികളെ കുറിച്ച് ചര്‍ച്ചകള്‍ എല്ലാം പൊടിപൊടിക്കുമ്പോഴും ഭൂമി എവിടെ കണ്ടെത്തുമെന്ന ചോദ്യം അവശേഷിക്കുന്നു. പാതാളത്തില്‍ കണ്ടെത്താമെന്ന് അരും ഇതുവരെയും പുറത്ത് പറഞ്ഞിട്ടില്ല. വയലില്‍ കണ്ടെത്തിയാല്‍ വെട്ടിനിരത്തലുക്കാര്‍ എത്തുമെന്നതും പണക്കാരായാല്‍ അവര്‍ക്കും പ്രശ്നമില്ല എന്നതും മാത്രമാണ് ഏറെ ആശ്വാസം പകരുന്ന വാര്‍ത്ത.
ആരു ജയിക്കുമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. ആര്‍ക്കായാലും ഭൂരിപക്ഷം കുറയും. ചോറിന് ആളു കൂടിയാല്‍ വറ്റിന്റെ എണ്ണം പിടിക്കാന്‍ സുഖമായി.                      (തുടരും................ )

തെരുവിലെ എന്റെ സുഹൃത്ത്


ഒരു മഴ കുളിര്

മെയ്യ്‌ ഫ്ളവറിന്റെ ചുവപ്പിന്റെ സൌന്ദര്യം മായും മുമ്പ് വന്നെത്തിയിരുന്ന മഴ മേഘങ്ങള്‍. സ്കൂള്‍ യാത്രകളില്‍കുട കെട്ടി വെയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റാപ്പില്‍ നിന്ന് വീഴുന്ന വെള്ള തുള്ളികള്‍ അല്‍പ്പം കുടിച്ചിറക്കുമ്പോള്‍നല്ല മധുരമായിരുന്നു. വെള്ളം കെട്ടികിടക്കുന്ന ഒരു സ്ഥലവും ഒഴിവാക്കാതെ ചെറിയ കുഴികളിലും ചാലുകളിലുംചവിട്ടി നടക്കുമ്പോള്‍ എന്തൊരു സന്തോഷമാണ്. യാത്രയില്‍ കുട്ടികകളായ ഞങ്ങള്‍ പൂര്‍ണ്ണ സ്വതന്ത്യ്രംഅനുഭവിക്കുന്നത്. വീട്ടിലോ സ്കൂളിലോ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ മഴ നനഞ്ഞൊരു ആസ്വാദനം സാധിക്കില്ല. പുല്‍പറമ്പിലെ പാടത്ത് വെള്ളം കയറുന്നതും കാത്ത് പ്രാര്‍ത്ഥനയോടെ ഓരോ കാലടിയും വെയ്ക്കുമ്പോള്‍സ്കൂളിലെ ഇടുങ്ങിയ മുറിയില്‍ നനഞ്ഞു ഒട്ടിയ വസ്ത്രവുമിട്ട് ഇരിക്കേണ്ടതിന്റെ വിഷമത്തിലാവും. അതുവരെകളിച്ചതിന് ഒരു കുറ്റവും ഇല്ലെന്ന രീതിയില്‍ മഴ നശിച്ച മഴ എന്ന് പറഞ്ഞ് നമ്മുടെ ഭാഗം ശുദ്ധം.
മഴക്ക്
കനം കൂടിയാല്‍ മലയോരത്ത് എവിടെയെങ്കിലും ഉരുള്‍പൊട്ടല്‍ വരും. ചുറ്റുപാടുമുള്ള വയലുകളുംഅങ്ങാടികളും വെള്ളത്തിനടിയില്‍. സ്കൂളുകള്‍ക്ക് അവധി. പിന്നെ പാണ്ടി കളിയുടെ വരവാണ്. വാഴത്തോട്ടങ്ങള്‍ക്ക് ഒരു ഭീഷണിയായി. ഞങ്ങള്‍ വെള്ളത്തിന്റെ അടിയിലൂടെ കത്തിയുമായി എത്തും. വാഴത്തോട്ടങ്ങളുടെ ഉടമസ്ഥര്‍ പലപ്പോഴും പറ്റുന്ന രീതിയില്‍ നല്ല കുലകളും മറ്റു കൃഷികളിലുമുള്ള ഫലങ്ങള്‍ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. ബാക്കി ഉള്ളതിന് കാവലിരിക്കും. വെള്ളത്തിന്റെ മുങ്ങാന്‍ കുഴി ഇട്ട് വഴയുടെകടക്കല്‍ കത്തിവെച്ച് കുറച്ച് മാറി നില്‍ക്കും. അല്‍പ്പം കഴിയുമ്പോള്‍ വാഴ സാവധാനം മറിഞ്ഞു വീഴുമ്പോള്‍വലിച്ചെടുത്ത് ശീമകൊന്നയുടെ തണ്ട് വാഴ തടയില്‍ തുളച്ച് കയറ്റി നിര്‍മ്മിക്കുന്ന പാണ്ടികളില്‍ സ്ളീപ്പറും സെമിസ്ളീപ്പറും എല്ലാം ഉണ്ട്. പാണ്ടിയില്‍ കിടന്ന് പോകുന്നതും നിന്നും ഇരുന്നും പോകുന്നതും ഒറ്റ തടയില്‍ നീന്തിമറ്റുള്ളവരുടെ പാണ്ടി കയറി പറ്റുന്ന നുഴഞ്ഞു കയറ്റക്കാരും ഗള്‍ഫുക്കാരുടെ ബോട്ടുകളും നാട്ടിലെട്രൈവര്‍മാരുടെ ടൂബുകളും എല്ലാം വെള്ള പൊക്ക കളിലിലെ സ്ഥിരം കാഴ്ചകള്‍.
വെള്ളം
കയറിയാല്‍ പിന്നെ കോലു കുത്തി വെള്ളത്തിന്റെ ജല വിധാനം രേഖപ്പെടുത്തുക എന്നത് ചിലരുടെകുത്തകയാണ്. അതിന്റെ പിന്നില്‍ ചില മടിയന്‍ കഥകളുമുണ്ട്. സ്കൂള്‍ നാളെ തുറക്കുമോ അതോ കൂടുതല്‍നീളുമോ എന്നത് കണക്കാക്കുന്നത് വെള്ളത്തിന്റെ കയറ്റവും ഇറക്കവും നോക്കിയിട്ടാണ്. രാത്രികളില്‍ വെള്ളംകയറിയ ഏതെങ്കിലും പറമ്പിലും കയറ്റി പാണ്ടി നിര്‍ത്തി പോകും. പക്ഷേ രാത്രിയില്‍ വെള്ളം ഇറങ്ങി പോകും. ഏറെ വിഷമത്തോടെ വെള്ളം ഇറങ്ങി പോയ പാടത്തെ നോക്കി നില്‍ക്കുന്ന കുട്ടികളുടെ വിഷമം. പോയ വെള്ളപൊക്കത്തെ ഓര്‍ത്തായിരിക്കില്ല. സ്ക്കൂളില്‍ പോകുന്നതിനെ കുറിച്ചായിരിക്കും.

September 29, 2010

കുട്ടിക്കാല കളികളുടെ ഓര്‍മ്മയില്‍

സ്കൂള്‍ പഠന കാലത്ത് അവധിക്കാലം ഏപ്രില്‍ മെയ്യ് മാസങ്ങളിലായിരുന്നു. വയലിലെ നെല്ലു കൊഴ്ത്തു കഴിഞ്ഞാല്‍ പിന്നെ കുട്ടികളുടെ കൈകളിലാണ് പാടത്തിന്റെ ഭരണം. ഫുട്ബോളും ക്രിക്കറ്റും പൊക്കേറും സാറ്റ് കളിയും എല്ലാമായി സൂര്യന്റെ ചൂടു കുറയുന്ന സമയം മുതല്‍ മഗ്രിബ് ബാങ്കിന്റെ അലയൊലി പള്ളികളില്‍ ഉയരുന്നത് വരെ വയലില്‍ കുട്ടികളുടെ ആര്‍പ്പു വിളികളാണ്.
പൊറ്റശ്ശേരി ചെറുകുന്ന് അമ്പലത്തിങ്ങല്‍ തുടങ്ങിയവയുടെ നടുവിലുള്ള വായലിലേക്ക് കണ്ണങ്ങര, കൊരങ്ങാപറമ്പിലേയും കൊളങ്ങരക്കണ്ടിലേയും ഇല്ലത്തക്കണ്ടിലേയും കൂട്ടമായി ഇറങ്ങുന്ന കുട്ടികള്‍ കളികളില്‍ ഏര്‍പ്പെടുന്നത് കണ്ട് നില്‍ക്കുന്ന മുതിര്‍ന്നവരേയും വൈകുന്നേര കാഴ്ചയായിയായിരുന്നു.
രസകരമായി കളി തുടരുമ്പോള്‍ ആര്‍ക്കെങ്കിലും വല്ല രസക്കേടും തോന്നിയാല്‍ പിറ്റേന്ന് കളി മുടങ്ങും. കളി മുടക്കുക എന്ന സമര മുറയുമായി പ്രതിഷേധക്കാര്‍ എത്തും. ഫുട്ബോള്‍ കളിച്ചു കുറച്ചു കഴിയുമ്പോള്‍ കുറച്ച് പേര്‍ക്കു തോന്നും ക്രിക്കറ്റ് മതി എന്ന്. പോരെ പൂരം പിറ്റേന്ന് ഫുട്ബോള്‍ മുടക്കാന്‍ പല പണികളും എതിര്‍ പാര്‍ട്ടി ചെയ്യും. കൂടുതലായും ഫുട്ബോള്‍ ഏതെങ്കിലും ഒരു കുട്ടിയുടെതായിരിക്കും അവനെ ഭീഷണിയില്‍ നിര്‍ത്തും. അല്ലെങ്കില്‍ അവനെ ഭാഗം ചേര്‍ക്കും. അതൊന്നും വിലപ്പോയില്ലെങ്കില്‍ അടുത്ത അടവാണ്. കളിസ്ഥലത്ത് ചില്ലു വിതറിയിട്ടുണ്ട് എന്ന് വാര്‍ത്ത പ്രചരിപ്പിക്കുക. അതുമല്ലെങ്കില്‍ വയലിന്റെ ഉടമ കളിക്കരുത് എന്ന് പറഞ്ഞു എന്ന് പറഞ്ഞ് പരത്തുക.
അവധിക്കാലത്തിന്റെ ഓരോ ആഴ്ചയിലും കളികളുടെ രൂപം മാറി വരും. മെയ്യ് അവസാനത്തില്‍ പലപ്പോഴും മഴ തുടങ്ങും. അപ്പോള്‍ കളികള്‍ പാടത്ത് നിന്ന് കരയിലേക്ക് കയറും പിന്നെ ചുള്ളിയും കോലും, പമ്പരത്തേറ് തുടങ്ങി കളികള്‍ ചെറിയ കളിസ്ഥലങ്ങളില്‍ ഒതുങ്ങും. അവധിക്കാലത്തിന്റെ അവസാനത്തില്‍ കടന്നു വരുന്ന ഗോട്ടി കളി സ്കൂള്‍ തുറന്നാലും. സ്കൂളിലേക്കൂള്ള യാത്രയിലും. സ്ക്കൂളിലേ ഒഴി സമയങ്ങളിലുമായി കളി നടക്കും. ഇറാഖ് യുദ്ധ സമയത്ത് രാജ്യം കളി, രക്ഷ കളി തുടങ്ങിയ യുദ്ധ കളികളും പ്രചാരത്തില്‍ വന്നു. പട്ടം പറത്തലിലും വിനോദം കണ്ടെത്തി.
അവധിക്കാല സുഹൃത്ത് കൂട്ടായ്മകള്‍ രാവിലെ മുതല്‍ വെയിലിന്റെ കാഠിന്യം കുറയുന്നത് വരെ ചെറിയ പന്തല് കെട്ടി. മുക്കത്തെ തമിഴരുടെ കടയില്‍ നിന്ന് വാങ്ങുന്ന അണാച്ചി മിഠായി എന്നറിയപ്പെടുന്ന ജോക്കര, അരുള്‍ജോതി, തേന്‍കുളരി, ബുള്‍ബുള്‍ മിഠായി, പുളിയച്ചാറ്, പുളിയാച്ചാര്‍ പൊടി എന്ന് തുടങ്ങി മിഠായികളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ പറങ്കി അണ്ടിക്കും പത്തു പൈസ ഇറുപത് പൈസ തുങ്ങിയ നാണയങ്ങള്‍ക്ക് കൈ നിറയെ വാങ്ങി മിഠായി രസം നുണഞ്ഞ് കാടും മലയും കയറി ആടിനേയും പശുവിനേയും തീറ്റി നടന്ന് പറങ്കിമാവിന്റെ മുകളിലും മാവിന്റെ ചുവട്ടിലും സമയം തള്ളി നീക്കി. സമയം വൈകുന്നേരം മൂന്നു മണിയോടു അടുത്താല്‍ വയലില്‍ എത്തി വെയിലില്‍ നിന്ന് രക്ഷ നേടാന്‍ ഏതെങ്കിലും വാഴ തോട്ടത്തിന്റെ മറവില്‍ ഇരുന്നു. പാടത്തെ ചളികൊണ്ട് നിര്‍മിക്കുന്ന രൂപങ്ങള്‍ കുറ്റി കാടുകളുടെ മറവിലെ തണലില്‍ വച്ച് ഉണക്കി എടുത്ത് കഴിഞ്ഞ വര്‍ഷം സ്കൂളിലെ വാട്ടര്‍ കളര്‍ എടുത്ത് നിറം കൊടുത്തു വലിയ സംഭവമായി കൊണ്ടു നടക്കും.
അടുത്ത വാഴത്തോട്ടത്തിലേക്ക് പോകുന്ന പാടത്തെ വെള്ള ചാലുകള്‍ കെട്ടി നിര്‍ത്തി തുമ്പ പൂവിന്റെ അടര്‍ത്തുന്ന ഭാഗത്ത് ഒരു വയലറ്റ് പൂ ഘടിപ്പിച്ച് താറാവിനെ ഇട്ടു കളിക്കുക. പാട വരമ്പിന്റെ കീഴ്ഭാഗത്ത് കാണുന്ന ഞണ്ടിന്റെ മടയിലേക്ക് വെള്ളം കടത്തി വിടുക. കുറെ കഴിയുമ്പോള്‍ വരുന്ന വാഴത്തോട്ടത്തിന്റെ ഉടമസ്ഥന്റെ ചീത്ത കേട്ട് ഓടുക എല്ലാം ഒരു ഹരമുള്ള കലാപരിപാടികള്‍. മഴ തുടങ്ങുന്നതോടെ തുടറങ്ങുന്ന വെള്ളം കയറിയ പാടത്ത് ഫുട്ബോള്‍ കളിക്കുക. വഴുതി വീഴുക. കൈ കാല്‍ മുറിയുടെ പിറ്റേന്ന് കാഴ്ചക്കാരനായി കഴുത്തില്‍ മാല തൂക്കി നില്‍ക്കുമ്പോള്‍ കുട്ടികള്‍ ഒരു സഹതാപത്തോടെ നോക്കി ചിരിക്കും. ചൂണ്ടയില്‍ തവള ചുഞ്ഞിനെ കോര്‍ത്ത് കൊക്കിനെ പിടിച്ച് തിന്നുക. കൂടകെണി, ചവിട്ടു കെണി എന്നിവ കാട്ടില്‍ വെച്ച് പക്ഷികളെ പിടിച്ചു തിന്നുക. മുളക് പുരട്ടി വറുത്ത ചിതലകാടയുടെ ഇറച്ചിയുടെ രുചി ഇപ്പോഴും നാവിലുണ്ട്.
മഴകാലത്തോടെ സജീവമാകുന്ന പൊറ്റശ്ശേരി തോട്ടില്‍ ചാടി തൊട്ടുക്കളിക്കുകയെന്നത് ഒരു മഴക്കാല വിനോദമായി നില്‍ക്കുന്നു. പറമ്പിലെ മണ്ണിരയെ പിടിച്ച് ചൂണ്ടയില്‍ കോര്‍ത്ത് മീന്‍ പിടുത്തവും ചെറിയ വല ഉപയോഗിച്ച് പാടം ഊറ്റുകയും കിട്ടാത്ത മീനുകള്‍ക്ക് എപ്പോഴും വലിയ വലിപ്പവും ആളുടെ കയ്യില്‍ ചെറിയ പരകളും കാണും. പരിപാടി ട്രാക്റ്റര്‍ വയലില്‍ ഇറങ്ങുന്നവരെ തുടരും.
വയലുകള്‍ പലതും മണ്ണിട്ട് നികത്തി കവുങ്ങിന്‍ തോട്ടങ്ങളായി. പുതു തലമുറയിലെ കുട്ടികള്‍ കാലത്തിനൊപ്പം വളര്‍ന്നു. അവര്‍ക്കിന്ന് വലിയ കളികള്‍ മാത്രമേ അറിയൂ. അവരിന്ന് വലിയ കളികള്‍ക്ക് വലിയ കളിസ്ഥലത്തിനായി മുറവിളി കൂട്ടുന്നു. അവരുടെ കാലത്തിന്റെ കളികള്‍ക്ക് വലിയ സ്ഥലങ്ങള്‍ വേണം. എവിടെയും ജനങ്ങള്‍ നിറഞ്ഞു. അവരുടെ വലിയ വലിയ മണി മന്ദിരങ്ങള്‍ കെട്ടി പൊക്കാന്‍ തന്നെ സ്ഥലമില്ലാത്തപ്പോള്‍ ഇവരുടെ മുറവിളികള്‍ ആരു കേള്‍ക്കാന്‍.